തൃക്കാക്കര : വോട്ടർ പട്ടികയിൽ നിന്ന് പേര് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പരേതന്റെ അപേക്ഷ ! രണ്ട് വർഷം മുമ്പ് മരിച്ചയാളുടെ അപേക്ഷയാണ് തൃക്കാക്കരയിലെ ഉദ്യോഗസ്ഥരെ വട്ടം കറക്കിയത്.
"താൻ എപ്പോൾ താമസിക്കുന്നത് തൃക്കാക്കര നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ്, അതിനാൽ ഒമ്പതാം വാർഡിൽ നിന്നും പതിനഞ്ചാം വാർഡിലേക്ക് പേര് മാറ്റിതരണമെനായിരുന്നു അപേക്ഷ".. പതിനഞ്ചാം വാർഡിൽ പുതിയ വോട്ടർമാർ ആരൊക്കെയാണെന്ന് മുൻ കൗൺസിലർ പി.സി മനൂപ് ഓൺലൈനിൽ പരിശോധിച്ചതാണ് വഴിത്തിരിവായത്.
പതിനഞ്ചാം വാർഡിൽ സ്ഥിരതാമസക്കാരനായിരുന്ന തിനാൽ ഒമ്പാതാം വാർഡിലെ വോട്ടർ ലിസ്റ്റിൽ നിന്നും ട്രാൻസ്ഫർ ചെയ്യാൻ പൊതുപ്രവർത്തകർ ആരോ ശ്രമിച്ചതാവാം സംഭവത്തിന് കാരണമെന്നാണ് കരുതുന്നത്.വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.നിലവിലെ വനിതാ വാർഡുകൾ ജനറൽ വാർഡുകളാവുമെന്ന പ്രതീക്ഷയിൽ സീറ്റ് മോഹികൾ തങ്ങൾ നോട്ടമിട്ടിരിക്കുന്ന വാർഡുകളിൽ വിജയം ഉറപ്പിക്കാൻ സമീപത്തെ വാർഡുകളിൽ നിന്നും വോട്ടർമാരെ തങ്ങൾ മത്സരിക്കാൻ സാദ്ധ്യതയുള്ള വാർഡുകളിലേക്ക് മാറ്റുന്നതായും ആക്ഷേപമുണ്ട്.