കൊച്ചി: രവിപുരം പൗരസമിതി ക്ഷേത്ര ട്രസ്റ്റിന്റെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷങ്ങൾ നടക്കും. രാവിലെ 5: 30 ന് നടതുറക്കൽ നിർമ്മാല്യം അഷ്ടാഭിഷേകം, ഉഷപൂജ, പന്തീരടി, 10: 30 ന് ഉച്ചപൂജ വൈകുന്നേരം 5ന് നട തുറക്കൽ ചുറ്റുവിളക്ക് ദീപാരാധന, അത്താഴപൂജ അഭിഷേകം എന്നിവ ഉണ്ടായിരിക്കും.