കൊച്ചി, കൊവിഡിനൊപ്പം ജീവിക്കണമെന്ന് സർക്കാർ പറയുമ്പോഴും എറണാകുളം മാർക്കറ്റിന്റെ കവാടങ്ങൾ അടച്ചിടുന്നതിൽ എറണാകുളം മാർക്കറ്റ് സംരക്ഷണ സമിതി പ്രതിഷേധിച്ചു. ബാരിക്കേഡ് വച്ച് അടച്ചും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും സഞ്ചാരസ്വാതന്ത്ര്യം തടയുകയാണ്. ഇത് കച്ചവടത്തെയും ബാധിച്ചുവെന്ന് ഏലൂർ ഗോപിനാഥ് പറഞ്ഞു. 'അധികാരികളെ കണ്ണു തുറക്കു' എന്ന ശ്രദ്ധ ക്ഷണിക്കൽ സമരം ബെയിസിൻ റോഡ് ബാരിക്കേഡിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലക്‌സ് നെടുങ്ങാടൻ, ബിനോയ് മാളിയേക്കൽ, ഡാന്റി ചിരയൻകണ്ടത്തിൽ എന്നിവർ സംസാരിച്ചു.