കൊച്ചി: ജില്ലയിൽ ഇന്നലെ 186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 183 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 128 പേർ രോഗമുക്തി നേടി. 1140 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 616 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 18,009
വീടുകളിൽ: 15,696
കൊവിഡ് കെയർ സെന്റർ: 113
ഹോട്ടലുകൾ: 2200
കൊവിഡ് രോഗികൾ: 2392
ലഭിക്കാനുള്ള പരിശോധനാഫലം: 763
6 ആരോഗ്യ പ്രവർത്തകർക്ക് രോഗം
രോഗികൾ കൂടുതലുള്ള സ്ഥലം
കളമശേരി: 16
ഫോർട്ടുകൊച്ചി: 14
മട്ടാഞ്ചേരി: 11
തൃക്കാക്കര: 09
ഐ.എൻ.എസ് സഞ്ജീവനി: 09
കിഴക്കമ്പലം: 08
ഇടക്കൊച്ചി: 07
തിരുവാങ്കുളം: 06
ചൂർണിക്കര: 06
പള്ളുരുത്തി: 05
പോണേക്കര: 04
തൃപ്പൂണിത്തുറ: 04
ഉദയംപേരൂർ: 03
എറണാകുളം: 03
എളങ്കുന്നപ്പുഴ: 03
കോട്ടുവള്ളി: 03
മൂക്കന്നൂരിൽ ആറ് പേർക്ക് കൊവിഡ്
അങ്കമാലി: മൂക്കന്നൂരിൽ നടത്തിയ ആന്റി ജൻ പരിശോധനയിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒന്ന്, രണ്ട്, അഞ്ച്, പത്ത് വാർഡുകളിലാണ് പരിശോധന നടത്തിയത്.നഗരസഭയിൽ കവര പറമ്പിൽ രണ്ടാൾക്കും 26, 9 വാർഡുകളിലായി 5 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.