കോലഞ്ചേരി: പഴന്തോട്ടം എണ്ണക്കാമുകൾ എസ്.സി കോളനിയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കുടിവെള്ള പദ്ധതി ബെന്നി ബഹനാൻ എം.പി.പദ്ധതി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ അദ്ധ്യക്ഷനായി. വി.പി സജീന്ദ്രൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, വാർഡ് മെമ്പർ ഷിജ അശോകൻ, കൂവപ്പടി ബ്ലോക്ക് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രൊഫ.എൻ.പി വർഗീസ്, നിബു കെ.കുരിയാക്കോസ്, ബാബു വർഗീസ്, മത്തായി തോട്ടത്തിൽ, ടി.പി.കുരിയാക്കോസ്, കെ.പി.സ്‌കറിയ എന്നിവർ സംബന്ധിച്ചു.വാർഷിക പദ്ധതിയിൽ 16 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 30 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്.