മൂവാറ്റുപുഴ: ലോഡുമായി എത്തിയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. വിരുത് നഗർ സ്വദേശി കാർത്തിക്കാണ് ( 27) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രാത്രിയോടെ മരണമടഞ്ഞു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.