nimeesh-40

പള്ളുരുത്തി: ലിത്വാനിയയിൽ ജോലിക്കുപോയ ഇടക്കൊച്ചി പൊള്ളയിൽ വീട്ടിൽ നിക്കോളാസിന്റെ മകൻ നിമേഷ് (40) നിര്യാതനായി. കഴിഞ്ഞ ജൂലായ് 28 നാണ് പരിശോധനകൾ പൂർത്തിയാക്കി ലിത്വാനിയയിൽ വെൽഡറായി ജോലിക്ക് പോയത്. അവിടെ ചെന്നതിനു ശേഷം പനി ബാധിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. 18 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഭാര്യ: ലിഷ. മക്കൾ: വിദ്യാർത്ഥികളായ അർണവ്, ആഡ്രിയൽ, ആർവിൻ.