പള്ളുരുത്തി: അദ്ധ്യാപക ദിനത്തിൽ വർഷങ്ങൾക്ക് മുൻപ് 10 ബി യിൽ നിന്നും പഠിച്ചിറങ്ങിയ ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഇന്നലെ രാജം ടീച്ചറുടെ വസതിയിൽ എത്തി ആദരിച്ചു. ശിഷ്യൻമാർ പലരും ഇന്ന് ഉന്നതങ്ങളിലാണ്. അതിൽ ഒരാളാണ് പ്രേമകുമാർ.ശിഷ്യൻ വീട്ടിലെത്തിയപ്പോൾ ടീച്ചറുടെ കണ്ണുകൾ നനഞ്ഞു. പലരും വിദേശത്താണ്. ഇന്നലെ ടീച്ചറുടെ ഫോണിലേക്ക് നിലക്കാത്ത പ്രവാഹമായിരുന്നു. എല്ലാവരോടും ടീച്ചർ നന്ദിയും സ്റ്റേഹവും അറിയിച്ചു.