ആലുവ: പെരുമ്പാവൂർ റോഡിൽ വാഹനമിടിച്ച് അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. വഴിയാത്രക്കാർ ആലുവ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം തിരിച്ചറിഞ്ഞിട്ടില്ല. ഇരുനിറമാണ്. 65 വയസോളം തോന്നിക്കും. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഫോൺ: 0484 2624006, 9497980506.