കൊച്ചി: മഹാത്മാനഗർ കോളനിയിലെ സണ്ണിക്കും കുടുംബത്തിനും വീട് നിർമ്മിക്കാൻ സ്ഥലം നൽകണമെന്ന പ്രധാനമന്ത്രിയുടെ ഇടപെടലിൽ സർക്കാരും വിശാലകൊച്ചി വികസന അതോറിറ്റി ജി.സി.ഡി.എ യും ജില്ലാ കളക്ടറും തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ബി.ഡി.ജെ.എസ് അറിയിച്ചു.

കളക്ടറേറ്റിനും ജി.സി.ഡി.എക്ക് മുന്നിലും പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു. 2013 ൽ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്കപരിപാടിയിലെ തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊണ്ടു പോയി. കുടുംബത്തിന്റെ സെപ്ടി​ക് ടാങ്ക് വി​റ്റത് ജനവിരുദ്ധമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.