കൊച്ചി : പള്ളിക്കൂടം ദേശിയ സ്റ്റാർട്ട് അപ്പ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ ഹാരപ്പ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം സ്ഥാനവും കൊച്ചിയിലെ സ്റ്റെല്ലാരിസ് എഡ്ടെക് സൊല്യൂഷൻസ് രണ്ടാം സ്ഥാനവും മുംബയിലെ കിഡ്‌സ് ബൈറ്റ് മീഡിയാ ടെക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രാജഗിരി മീഡിയ കേരളാ സ്റ്റാർട്ട് അപ്പ് മിഷനുമായി സഹകരിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് 50,000, മൂന്നാം സ്ഥാനത്തിന് 25,000 രൂപ വീതമാണ് സമ്മാനം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരമാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.കേരളാ സ്റ്റാർട്ട് അപ്പ് മിഷൻ സ.ഇ.ഒ ഡോ സജി ഗോപിനാഥ്, മാനേജ്മെന്റ് വിദഗ്ദ്ധരായ രവീന്ദ്രനാഥ് കമ്മത് (നെക്സ്റ്റ് എഡ്യൂക്കേഷൻ), അർജുൻ മോഹൻ (അപ് ഗ്രാഡ്), രാഹുൽ സ്വൂർ (വദ്ധ്വാനി ഫൗണ്ടേഷൻ), ആസ്ത ഗ്രോവർ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ടി.ജെ റാഫേൽ, രാജഗിരി മീഡിയ ഡയറക്ടർ ഡോ. വർഗീസ് പന്തലൂകാരൻ തുടങ്ങിയവർ അവാർഡ് പ്രഖ്യാപനത്തിൽ പങ്കെടുത്തു.