കൊച്ചി: ഓൾ ഇന്ത്യാ ബ്യൂട്ടീഷ്യൻ തൊഴിലാളി അസോസിയേഷന്റെ അവാർഡ് വിതരണം ഈമാസം 15ന് മൂവാറ്റുപുഴയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി മധു മാനന്തവാടി അറിയിച്ചു. അസോസിയേഷൻ അംഗങ്ങളുടെ ബ്യൂട്ടി പാർലറുകൾ എല്ലാ ഞായറാഴ്ചയും തുറക്കാൻ തീരുമാനിച്ചു. ലോക്ക് ഡൗണിൽ രണ്ടു മാസത്തിലേറെ അടച്ചുപൂട്ടേണ്ടിവന്ന ബ്യൂട്ടി പാർലറുകൾക്ക് പതിനായിരം രൂപ വീതം സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സി.ടി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.