കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് ബി.എം.എസ് സംസ്ഥാന ഭാരവാഹി യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. വായ്പകളുടെ മൊറട്ടോറിയം കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടണമെന്നും ആ കാലഘട്ടത്തിലെ പലിശ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വരുമാനം പൂർണമായും ഭാഗികമായും നിലച്ച തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണെന്നും യോഗം വിലയിരുത്തി.
ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, ഭാരവാഹികളായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, അഡ്വ. ആശമോൾ, ജി.കെ. അജിത്ത്, സി.ജി. ഗോപകുമാർ, സി. ബാലചന്ദ്രൻ, സി.വി. രാജേഷ് എന്നിവർ പങ്കെടുത്തു.