കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പരിസര ശുചീകരണയജ്ഞം സെൻട്രൽ ടാക്‌സ് ആൻഡ് കസ്റ്റംസ് കൊച്ചി കമ്മിഷണറേറ്റിൽ സംഘടിപ്പിച്ചു. സ്വച്ഛത പക്‌വാദ എന്ന പരിസര ശുചീകരണ യജ്ഞം സെപ്തംബർ ഒന്ന് മുതൽ 15 വരെയാണ്. കൊച്ചിയിലെ ജി.എസ്.ടി കമ്മിഷണറേറ്റിൽ ചീഫ് കമ്മീഷണർ ശ്യംരാജ് പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കമ്മിഷണർ കെ.ആർ ഉദയഭാസ്‌കർ, കമ്മിഷണർമാരാ ഡോ.ടി. ടിജു, വീരേന്ദ്രകുമാർ, അഡീഷണൽ കമ്മീഷണർ ടി.പി. അൻവർ അലി, ജോയിന്റ് കമ്മിഷണർമാരായ സി.ആർ റാണി, രാജേശ്വരി ആർ. നായർ എന്നിവർ നേതൃത്വം നൽകി. ജി.എസ്.ടി ഭവനും പരിസരവും ശുചീകരിച്ചെന്ന് സൂപ്രണ്ട് എസ്.എ. മധു പറഞ്ഞു.