senthil
നെടുവന്നൂരിൽ ബി.ജെ.പി ആരംഭിച്ച ഹെൽപ്പ് ഡെസ്ക് 'ദീൻദയാൽ സേവാകേന്ദ്രം' ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുവന്നൂരിൽ ബി.ജെ.പി ആരംഭിച്ച ഹെൽപ്പ് ഡെസ്ക് 'ദീൻദയാൽ സേവാകേന്ദ്രം' ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ല വൈസ് പ്രസിഡന്റ് കമലം ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി. നിഷോ, വാർഡ് കൺവീനർ കെ.എ. അഖിൽ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വേണു പൊയ്യട്ട്, മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, കർഷക മണ്ഡലം ജനറൽ സെക്രട്ടറി ഒ.സി. ഉണ്ണി,അജിത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.