bjp
അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകൻ കെ.എൻ. സുനിൽ കുമാറിനെ മഹിള മോർച്ച സംസ്ഥാന ജനറൽ സെകട്ടറി പത്മജ എസ്. മേനോൻ ആദരിക്കുന്നു

ആലുവ: മൂന്ന് പതിറ്റാണ്ടോളം പരിസ്ഥിതി സൗഹൃദ വാഹനമായ സൈക്കിൾ കൈവിടാത്ത അദ്ധ്യാപകൻ കെ.എൻ. സുനിൽ കുമാറിനെ അദ്ധ്യാപക ദിനത്തിൽ ബി.ജെ.പി പ്രവർത്തകർ വീടിലെത്തി ആദരിച്ചു. ആലങ്ങാട് സ്വദേശിയായ സുനിൽകുമാർ അങ്കമാലി ബി.ആർ.സിയിൽ ദിവസവും ജോലിക്ക് പോകുന്നതും സൈക്കിളിലാണ്. അദ്ധ്യാപക ദിനത്തിൽ 'സൈക്കിളിലേറി വരുന്നുണ്ട് സുനിൽസാർ' എന്ന തലക്കെട്ടിൽ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതും കൂടി പരിഗണിച്ചാണ് ബി.ജെ.പി സുനിൽകുമാറിനെ ആദരിച്ചത്. മഹിള മോർച്ച സംസ്ഥാന ജനറൽ സെകട്ടറി പത്മജ എസ്. മേനോൻ, ബി.ജെ.പി ജില്ല ട്രഷറർ എം.എം. ഉല്ലാസ് കുമാർ, കളമശ്ശേരി മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് ബേബി സരോജം, വാർഡ് മെമ്പർ ഇന്ദിര കുന്നക്കാല തുടങ്ങിയവർ ആദരിച്ചു.