കുറുപ്പംപടി: ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ മുന്നോടിയായുള്ള ബാലഗോകുലങ്ങളുടെ പതാകദിനം വീട്ടുമുറ്റങ്ങളിൽ നടന്നു. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വ ശാന്തിയേകാം എന്ന സന്ദേശവുമായി ഓരോ വീടുകളിലും ബാലൻമാരും, ബാലികമാരും ചേർന്ന് പതാക ഉയർത്തി. കുറുപ്പംപടി മേഖലയിൽ രായമംഗലം കൂട്ടുമഠം, പൊന്നിടായി, ഇരവിച്ചിറ, എന്നിവിടങ്ങളിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ ആഘോഷ പ്രമുഖന്മാരായ അജയ് അശോക്, വിഘ്‌നേഷ് ശിവ എന്നിവർ നേതൃത്വം നൽകി.