ആലുവ: കൊവിഡ് മാനദണ്ഡം പാലിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഭക്തർക്ക് പ്രവേശനം നൽകുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. ഗുരുപൂജ ഉൾപ്പെടെയുള്ള എല്ലാ വഴിപാടുകളും ഉണ്ടാകുമെങ്കിലും ഗുരുപൂജ പ്രസാദം ലഭിക്കില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സാനിറ്ററൈസർ ഉപയോഗിച്ചും ഗുരുമണ്ഡപത്തിൽ പ്രവേശിക്കാം. മണ്ഡപത്തിൽ ഇരുന്ന് പ്രാർത്ഥന അനുവദിക്കില്ല. ദർശനത്തിന് ശേഷം ഭക്തർ ആശ്രമപരിസരത്ത് നിൽക്കാൻ പാടില്ല.