കാലടി: തിരുവൈരാണിക്കുളം ക്ഷേത്രം സമൂഹ വിവാഹ പദ്ധതിയായ മംഗല്യത്തിന്റെ രണ്ടാം ദിനത്തിൽ വധൂവരൻമാർക്ക് ആശംസയുമായി കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രനെത്തി. ഇന്നലെ വിവാഹിതരായ ഉണ്ണിമായ - വിഷ്ണു ദമ്പതികളേയും രേഷ്മ - രഞ്ജിത്ത് ദമ്പതികളേയും ആശീർവദിക്കാൻ കുടുംബ സമേതമാണ് ജഡ്ജി എത്തിയത്.

അടുത്ത നാലു ദിവസങ്ങളിൽ എട്ടു യുവതികൾ കൂടി​ സുമംഗലിയാകും. അതോടെ നൂറ് വിവാഹങ്ങൾ പൂർത്തിയാകുമെന്ന് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ പറഞ്ഞു.