മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന സ്കോർ നേടുന്നതിന് വിദ്യാർത്ഥികളെ തയ്യാറാകുന്നതിനായി പേഴക്കാപ്പിള്ളി മീരാസ് ഡിജിറ്റൽ ലൈബ്രറിയുടെ സൂം ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി. പശ്ചിമബംഗാൾ ഗവൺമെന്റ് സെക്രട്ടറി ഡോക്ടർ പി ബി സലീം ഐ. എ. എസ് പരിപാടി ഉദ്ഘാടനം ചെയ്തു . കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ കൈറ്റ് ജില്ലാ കൊഡിനേറ്റർ പി .എൻ. സജിമോൻ, ഫാക്കൽറ്റി സ്വപ്ന ജെ. നായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ശനിയാഴ്ചകൾ തോറും തുടരുന്ന ഓൺലൈൻ ക്ലാസുകൾ ഉച്ചകഴിഞ്ഞ് 2. 50 മുതൽ വൈകിട്ട് 5 വരെ വിവിധ വിഷയങ്ങളിൽ പ്രത്ഭരായ അദ്ധ്യാപകരും ഉയർന്ന മാർക്ക് നേടിയ കുട്ടികളും ക്ലാസെടുക്കും .സാധാരണ സ്കൂളുകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ പരിശീലനങ്ങൾ ലഭ്യമാക്കി കൊടുക്കുന്നതിനുവേണ്ടി സൗജന്യമായ രീതിയിലാണ് ക്ലാസ് തയ്യാറാക്കിയിട്ടുള്ളത്. മോട്ടിവേഷൻ സെമിനാറുകൾ , സൻമാർഗ പാഠങ്ങൾ, പാഠപുസ്തക കമ്മിറ്റിയിലെ തന്നെ അംഗങ്ങളും ,പ്രഗത്ഭരും എഴുത്തുകാരും ക്ലാസുകൾ എടുക്കും. ആയിരം പേർക്കു വരെ ജോയിൻ ചെയ്യാവുന്ന സൂം ക്ലാസുകളും ഒപ്പം സ്റ്റുഡിയോയും ഇതിനായി ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്. മിരാസ് ലൈബ്രറി രക്ഷാധികാരികളായ ഡോ.പി ബി സലിം ഐഎഎസ്, പി.ബി. നൂഹ് ഐ .എ.എസ്. ഉപ രക്ഷാധികാരി അസീസ് കുന്നപ്പള്ളി, കമ്മിറ്റി അംഗങ്ങളായ അനു പോൾ, അൻസൽ അഷറഫ്, അനൂപ് പി ബി, അബ്ബാസ് ഇ. കെ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.