കിഴക്കമ്പലം: കാടുകയറിയും മാലിന്യം നിറഞ്ഞും കിടന്ന വെമ്പിള്ളി പനമ്പേലിത്താഴം മനക്കേക്കര വലിയ തോട് ശുചീകരിച്ചു. വർഷങ്ങളായി കാടുമൂടിയ തോടാണ് കുന്നത്തുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്. പഴന്തോട്ടത്ത് നിന്നാരംഭിച്ച് ഇൻഫോപാർക്കിന് സമീപത്ത് അവസാനിക്കുന്ന ഏഴു കിലോമീ​റ്ററോളം ദൂരമുള്ള വലിയതോടാണ് 9 ലക്ഷം രൂപ മുടക്കി ശുചീകരിച്ചത്. തോട് ശുചീകരിച്ചതോടെ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. മഴ കുറഞ്ഞതോടെ തോട്ടിലെ ജലനിരപ്പും തഴെപ്പോയിരുന്നു.തോട് ശുചീകരിച്ചതോടെ വേനൽക്കാലത്ത് ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ തടയണകൾ അ​റ്റകു​റ്റപ്പണികൾ നടത്തി അവിടങ്ങളിൽ പാകമായ മരപ്പലകകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.