കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മി​റ്റിയും മാനേജിംഗ് കമ്മി​റ്റിയും ചേർന്ന് പുത്തൻകുരിശിൽ നടത്തിവന്ന റിലേ ഉപവാസ സത്യാഗ്രഹ സമരം സമാപിച്ചു. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് അദ്ധ്യക്ഷനായി. വർക്കിംഗ് കമ്മ​റ്റി അംഗങ്ങളായ സാബു പട്ടശ്ശേരിൽ, അഡ്വ. കെ.ഒ ഏലിയാസ് എന്നിവർ സംസാരിച്ചു. മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, പൗലോസ് മാർ ഐറേനിയോസ്, മാത്യൂസ് മാർ അന്തിമോസ്, കുര്യാക്കോസ് മാർ ക്ലിമീസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി.