നെടുമ്പാശേരി: നെടുമ്പാശേരി 'ഗാർഡിയൻ ഏഞ്ചൽ കെയർ ചാരിറ്റബിൾ സൊസൈറ്റി'യുടെ കീഴിലുള്ള പീസ് മിഷൻ സെന്റർ പുതിയ കെട്ടിടം നിർമ്മിക്കും. സാന്ത്വന സേവന മേഖലയുടെ വിപുലീകരണത്തിനായി 60 മുറികൾ അടങ്ങുന്ന ബഹുനില കെട്ടിട നിർമ്മാണ ശിലാസ്ഥാപനം നാളെ വൈകിട്ട് മൂന്നിന് സൊസൈറ്റി പ്രസിഡന്റ് ഡോ എബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും.
രോഗികളുടെ സ്വകാര്യത പരിരക്ഷിക്കുന്ന മുറികൾ, റെസ്‌പൈറ്റ് സെന്റർ, സ്‌പെഷ്യലിസ്റ്റുകളുടെ സേവനം ഉൾപ്പെടുത്തിയുള്ള ഒ പി ക്ലിനിക്, ഹോം കെയർ, കൗൺസലിംഗ് സെന്റർ, ഡി അഡിക്ഷൻ സെൻറർ തുടങ്ങി വൈവിദ്ധ്യമായ സേവനങ്ങൾ പുതിയ സെന്ററിൽ ലഭ്യമാക്കും.