അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി സ്റ്റാർ ഹെൽത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ- കുടുംബ ഇൻഷ്വറൻസ് പദ്ധതിയുടെയുടെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജില്ല പ്രസിഡന്റ് പി. സി. ജേക്കബ് അങ്കമാലിയിൽ വച്ച് നിർവഹിച്ചു. 80 വയസുവരെയുള്ള കുടുംബാംഗങ്ങൾ ഉൾപ്പെടെ ജില്ലയിലെ അയ്യായിരത്തോളം വ്യാപാരി കുടുംബങ്ങൾക്ക് അഞ്ച് ലക്ഷത്തിന്റെ ഇൻഷ്വറൻസ് കവറേജ് ലഭിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ജില്ലാ സെക്രട്ടറി സനുജ് സ്റ്റീഫൻ, സ്റ്റാർ ഹെൽത്ത് സെയിൽസ് ഓഫീസർ നാരായണൻ ദാസ്, പി.കെ. പുന്നൻ എൻ.വി. പോളച്ചൻ, തൊമ്മി പൈനാടത്ത്, ഏലിയാസ് താടിക്കാരൻ, റെന്നി പാപ്പച്ചൻ, ജി.ഡി. പൗലോസ്, ബാബു കെ. എസ്, സജി നീലിശ്വരം എന്നിവർ സംസാരിച്ചു.