cpm
നവോദയപുരം സി.പി.എം ബ്രാഞ്ചും ഡിവൈ.എഫ്.ഐ സ്കൂൾപടി യൂണിറ്റും നിർമ്മിച്ച വീടിന്റെ താക്കോൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എ.ചാക്കോച്ചൻ രമേശനു കൈമാറുന്നു

കാലടി: സി.പി.എം നവോദയപുരം ബ്രാഞ്ചും, ഡിവൈ.എഫ്.ഐ സ്കൂൾപ്പടി യൂണിറ്റും സംയുക്തമായി തെങ്ങുകയറ്റ തൊഴിലാളി വെങ്കിടിങ്കൽ രമേശന് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എ ചാക്കോച്ചൻ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം പി.ജെ. ബിജു അദ്ധ്യക്ഷനായി. നിർമ്മാണ കമ്മിറ്റി കൺവീനർ ജിതിൻ കൃഷ്ണൻ , ബ്രാഞ്ച് സെക്രട്ടറി പി.വി ജോർജ് കെ.കെ പ്രഭ, ലോക്കൽ സെക്രട്ടറി കെ.കെ.വൽസൻ, സി.എസ്. ബോസ്, ടി.സി.വേലായുധൻ, ശരത്ചന്ദ്രൻ ,വാർഡ് മെമ്പർമാരായ ആനി ജോസ്, വിജിറജി, ലിജിടോമി, ജിൻസിബെന്നി, ഷീബ ബാബു.ഡി വൈ എഫ് ഐ മേഖല സെക്രട്ടറി എം.എസ് .സാനുദത്തൻ.അഖിൽരാജു. അരുൺഅയപ്പൻ. ജോബി ജോണി എന്നിവർ പങ്കെടുത്തു. പ്രവാസിയായ സിസിലി ജോസഫും കുടുംബവുമാണ് വീട് നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകിയത്.