പറവൂർ: ഗ്രന്ഥശാല പ്രവർത്തകനും മുൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ സി.ജി. ജയപാലിനെ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. താലൂക്ക് പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.കെ. രമാദേവി, അജിത്ത് കുമാർ ഗോതുരുത്ത്, പി.പി. അജിത്ത് കുമാർ, ബെന്നി ജോസഫ്, പി.പി. സുകുമാരൻ, ടി.വി. ഷൈവിൻ, വി.എസ്. സന്തോഷ്, വി.എം. ഹാരിസ് എന്നിവർ സംസാരിച്ചു.