അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്യത്തിൽ ഭവനം ഇല്ലാത്തത്തളുകൾക്ക് സൗജന്യമായി വീട് പണിത് നൽകുന്ന പദ്ധതിയായ ഭവന പദ്ധതി പ്രകാരം പണികഴിപ്പിച്ച വീട് താമസം കഴിഞ്ഞ് അധികം കഴിയുന്നതിനു മുൻപ് മറിച്ച് വില്പന നടത്തിയതായി പരാതി .2014 -2015 സാമ്പത്തിക വർഷത്തിൽ ഭവന പദ്ധതി പ്രകാരം അങ്കമാലി നഗരസഭയിലെ ആറാം വാർഡിൽ പുളിക്കൽ വീട്ടിൽ പി.സി ബാബുവിന് ലഭിച്ച വീട് വ്യവസ്ഥ ലംഘിച്ച് മറിച്ച് വിറ്റതായിട്ടാണ് ആരോപണം ഉയർന്നിട്ടുള്ളത്. സൗജന്യമായി വീട് പണിതു കൊടുക്കുന്ന ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചാൽ നഗരസഭയും ഗുണഭോക്താക്കളും ചേർന്ന് ഒപ്പ് വച്ചിട്ടുള്ള കരാറിലെ വ്യവസ്ഥ പ്രകാരം ഏഴ് വർഷത്തിനുള്ളിൽ സൗജന്യമായി ലഭിച്ച വീട് കൈമാറ്റം ചെയ്യുവാനോ അന്യാധീനപ്പെടുത്തുവാനോ പാടില്ലാത്തതാണ് .ഈ വ്യവസ്ഥ മറികടന്ന് കെട്ടിട ഉടമ അങ്കമാലി മൂലൻ വർക്കിയെന്ന ആൾക്ക് തീറായി കൈമാറ്റം ചെയ്തിരിക്കുകയാണന്നും കെട്ടിട ഉടമ പി സി ബാബു നിലവിൽനഗരസഭയിൽ കവരപറമ്പിൽ താമസിക്കുകയാണന്നും ആരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് രാജു പാറയ്ക്കൽ നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകി .