പറവൂർ: വടക്കേക്കരയിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വടക്കേക്കര വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൈപ്പിൽ ചുവട് സമരം നടത്തി. യുവാക്കളോടൊപ്പം സ്ത്രീകളും കുട്ടികളും സമരത്തിൽ പങ്കാളികളായി. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. അഖിൽ ബാവച്ചൻ, ഇ.ബി. സന്തു തുടങ്ങിയവർ നേതൃത്വം നൽകി.