കൊച്ചി: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്. വിജയൻ പറഞ്ഞു. യുവതി​യെ ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ ഇല്ലാതെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത് ഗുരുതരമായ വീഴ്ചയാണ്. വനിതാസേന തൃക്കാക്കര മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാസേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, മണ്ഡലം സെക്രട്ടറി ടി. ജയലക്ഷ്മി, വനിതാസേന ജില്ലാ കമ്മിറ്റി അംഗം അനിത സുരേന്ദ്രൻ, നേതാക്കളായ ശോഭ കിഷോർ, കെ.കെ ജാനകി, എൻ.കെ ബിജി, പി.എസ് രാജേശ്വരി, മിനിമോൾ എന്നിവർ പങ്കെടുത്തു.