ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം പുനരാരംഭിച്ചു. രാവിലെ അഞ്ച് മുതൽ 11 വരെ കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് ബലി തർപ്പണം. സാനിറ്റൈസറും പുരോഹിതന്മാർ കരുതണം. മണപ്പുറത്ത് 12 ഓളം പുരോഹിതന്മാർക്കാണ് ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുള്ളത്.