bridge

കൊച്ചി: വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ തുറക്കുന്നതോടെ പാലാരിവട്ടം സിവിൽ ലൈനിലുണ്ടാകാവുന്ന ഗതാഗതക്കരുക്ക് ഒഴിവാക്കാനുള്ള സർക്കാർ ശ്രമത്തിന് തിരിച്ചടി. പാലാരിവട്ടത്തെ വിവാദ ഫ്ളൈ ഓവർ പൊളിച്ചു നിർമ്മിക്കുന്നത് നീളും. പണിയ്ക്ക് അനുമതി തേടി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് നീട്ടിവച്ചതാണ് തിരിച്ചടിയായത്.

ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം ഫ്ളൈ ഓവർ പൊളിച്ചുപണിയാൻ സർക്കാർ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. പാലത്തിന്റെ ഭാരശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ ബലപ്പെടുത്തൽ അവതാളത്തിലായി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സർക്കാർ സമീപിച്ചു. ബലപ്പെടുത്തൽ പണികൾക്ക് അനുമതി തേടി വീണ്ടും അപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.

നിർമ്മാണം പൂർത്തിയായ വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ വൈകാതെ തുറക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇതോടെ കൂടുതൽ വാഹനങ്ങൾ ദേശീയപാത വഴിയെത്തും. കുണ്ടന്നൂരിൽ നിന്ന് തൃപ്പൂണിത്തുറ സീപോർട്ട് - എയർപോർട്ട് റോഡിലൂടെ വഴിമാറിയിരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് എത്തും. ഇത്തരം വാഹനങ്ങൾ പാലാരിവട്ടത്ത് എത്തുമ്പോൾ രണ്ടു വശത്തും വലിയ കുരുക്കിൽപ്പെടും. സിഗ്നൽ മുറിച്ചുകടന്ന് കാക്കനാട്, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഉൾപ്പെടെ കൂടുതൽ സമയം വഴിയിൽ കുടുങ്ങും.

പാലാരിവട്ടം ഫ്ളൈ ഓവറിന്റെ സ്ഥിതി