പെരുമ്പാവൂർ: 866ാം നമ്പർ ചേരാനല്ലൂർ എസ്. എൻ.ഡി.പി ശാഖാംഗമായ ഇടവൂർ അരയ്ക്കാലൻകുടി വിനോദിന് നിർമ്മിച്ച് നൽകുന്ന ഗുരുഭവനത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ നിർവഹിക്കും. രാവിലെ 8.30 നും മദ്ധ്യേ നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ സജിത് നാരായണൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.എ രാജു, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ശാഖാപ്രസിഡന്റ് മനോജ് കപ്രക്കാട്ട്, സെക്രട്ടറി പി.ആർ. രാജൻ എന്നിവർ സംബന്ധിക്കും