പറവൂർ : ചേന്ദമംഗലം മാർസ്ലീവാ പള്ളിയുടെ മുടങ്ങിക്കിടന്ന നവീകരണ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിക്കും. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻകലിന്റെ മേൽനോട്ടത്തിൽ നടന്നുവന്ന നിർമ്മാണം കഴിഞ്ഞ ആറുമാസമായി കരാറുകാരൻ നിർത്തി വെച്ചിരുന്നു.
ഇതിനിടെ പള്ളിയുടെ മുഖവാര ഭിത്തികൾ മഴ നനഞ്ഞ് കുതിർന്ന് ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായി. ആർക്കിയോളജി മേൽനോട്ടത്തിനായി ഒരു സൈറ്റ് എൻജിനിയർ മുഴുവൻ സമയവും നിർമ്മാണ സ്ഥലത്തുണ്ടാകം. ഈ ഡിസംബറോടെ നിർമ്മാണം പൂർത്തീകരിക്കും.
ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് എൻജിനിയറുടെ പേരും ഫോൺ നമ്പറടക്കം വിവരങ്ങളടങ്ങിയ ബോർഡ് പള്ളിക്ക് മുൻപിൽ സ്ഥാപിക്കും.
വൈപ്പിക്കോട്ട സെമിനാരിയുടെ ശേഷിപ്പുകളുടെ സംരക്ഷണം ആർക്കിയോളജി വകുപ്പിൽ നിന്നും മുസിരിസിന് വിട്ടുകിട്ടുന്നതിനുള്ള ശ്രമം ഊർജിതപ്പെടുത്താനും ചർച്ചയിൽ ധാരണയായി.
നടപടി നിവേദനം നൽകിയതുകൊണ്ട്
അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ ഷീല ജോൺ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ടി. മാത്തച്ചൻ, ജെയിംസ് പാലയൂർ, ലിജോ കൊടിയൻ എന്നിവർ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം മുസിരിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദുമായി നടത്തിയ ചർച്ചയിലാണ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ഒരു സൈറ്റ് എൻജിനിയർ മുഴുവൻ സമയവും നിർമ്മാണ സ്ഥലത്തുണ്ടാകം
ഡിസംബറോടെ നിർമ്മാണം പൂർത്തീകരിക്കും