കൊച്ചി: മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേ‌ടിയ സുരേഷ് മാഷിനെ ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചു. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ പൊന്നാട അണിയിച്ചു. ട്രസ്റ്റ് ഡയറക്‌ടർ ഡോ.കെ. രൺചന്ദ്, എസ്. സന്ദീപ്, വിജയൻ നെരിശാന്തറ, എസ്. സൂര്യ എന്നിവർ പങ്കെടുത്തു.