കൊച്ചി: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത് പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി കേരള സംസ്ഥാനസമിതി അംഗം ഷമീർ പയ്യോളി ആവശ്യപ്പെട്ടു. നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുപോകരുത്. ജനങ്ങളുടെ നികുതിപ്പണമായ കോടിക്കണക്കിന് രൂപ തിരഞ്ഞെടുപ്പിന് ചെലവാകും. കൊവിഡ് പ്രതിസന്ധിക്കിടെ ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കും.