കൊച്ചി: തലശേരി മുൻ ബിഷപ്പ് പോൾ ചിറ്റിലപ്പള്ളിയുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ഉയർത്താനും സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് അനുശോചനത്തിൽ പറഞ്ഞു.
കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) അനുശോചിച്ചു. ഉത്തമനായ ആത്മീയാചാര്യനെയും നേതാവിനെയുമാണ് നഷ്ടമായതെന്ന് സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.