കൊച്ചി: കൊവിഡ് രോഗിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സാംസ്കാരിക കൂട്ടായ്‌മ സംഘടിപ്പിക്കും.
കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമക്ക് മുമ്പിൽ രാവിലെ പത്തിന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സാംസ്കാരിക സാമൂഹികമേഖലകളിലെ പ്രമുഖർ പങ്കെടുക്കും.