അങ്കമാലി: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുവെന്ന എൽ.ഡി.എഫിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റോജി. എം. ജോൺ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അസഭ്യം പറയുന്ന സംസ്‌കാരം തനിക്കില്ല. നിയമസഭയിൽ നടത്തുന്ന ഓരോ പദപ്രയോഗവും സഭാ രേഖകളിലും, വീഡിയോയിലും ലഭ്യമാണ്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കുവാൻ എൽ.ഡി.എഫിന് കഴിയുമോ എന്നും എം.എൽ.എ ചോദിച്ചു. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് എം.എൽ.എക്കെതിരെ എൽ.ഡി.എഫ് ബഹിഷ്‌കരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിശദീകരണം.