കൊച്ചി: കേരള നവോത്ഥാന മുന്നണി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. പ്രസിഡന്റായി അഡ്വ. മനോജ് സി. നായർ, ജനറൽ സെക്രട്ടറിയായി എ.സി. ജോർജ്, ട്രഷററായി കെ.എം. ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി കാഞ്ഞിക്കൽ രാമചന്ദ്രൻനായർ സീനിയർ വൈസ് പ്രസിഡന്റ്, ടി.എം. രാജൻ സെക്രട്ടറി, ഗണേഷ് പറമ്പത്ത്, വി.ആർ. നാസർ, എൻ.പി. തങ്കച്ചൻ വൈസ് പ്രസിഡന്റുമാർ എന്നിവരെ തിരഞ്ഞെടുത്തു.