അങ്കമാലി: നഗരഭയിലെ അഞ്ചാം വാർഡിൽ കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ഓണോത്സവ് 2020 സമാപിച്ചു. ഓൺലൈനിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വാർഡിലെ 170 കുടുബങ്ങളിൽ നിന്നും 330 പേരാണ് മത്സരിച്ചത്. സമാപനത്തോടൊപ്പം നടന്ന സാംസ്കാരിക സമ്മേളനം ശ്രിശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വി.സി. ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ.സലി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സിനോജ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ടി.ബി.നഗർ റസിഡന്റ് അസോസിയേഷൽ പ്രസിഡന്റ് സാജു മൂലൻ, കോതകുളങ്ങര ഈസ്റ്റ് നഗർ റസിഡന്റു അസോസിയേഷൻ സെക്രട്ടറി എം.സ്.അരവിന്ദാക്ഷൻ,ഗ്രീൻ ഗാർഡൻ റസിഡന്റ് അസോസിയേഷൻ ഖജാൻജി ആന്റണി സി.ഡി, കല്ലുപാലീ റസിഡന്റ് കൗൺസിൽ ഖജാൻജി പി.എൽ ബെന്നി, ഡോൺ ബോസ്‌ക്കൊ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫ.മാർട്ടിൻ കരുവിലമാക്കൽ, ഡോ.പത്മജ രാജൻ, പ്രോഗ്രാം കോർഡിനേറ്റർ ധന്യ, വാർഡ് വികസന സമതിയംഗം കെ.ഡി.ജയൻ എന്നിവർ സംസാരിച്ചു.