കൊച്ചി: കാമ്പസും സിനിമയും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഗാന്ധീയം സമ്മേളനം ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ വിപുലമായി നടത്തുന്നതിനും അതിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങളും പോഷകവിഭാഗം സമ്മേളനങ്ങളും പൂർത്തിയാക്കുവാനും ഓൺലൈനിൽ ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ എം.സി. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ട്രഷറർ എം.എസ്. ഗണേശ് , ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത് , ഡോ. പി.വി പുഷ്പജ, വി.എസ്. ദിലീപ്കുമാർ , ഗോപിനാഥൻ എന്നിവർ സംസാരിച്ചു.