കുറുപ്പംപടി: കുന്നത്തുനാട് യൂണിയൻ ഏകോപന നേതൃസമിതിയുടെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ഇ.വി സ്മാരക ഗുരു കാരുണ്യ ഭവനത്തിന്റെ കട്ടിലവയ്പ്പ് 10ാം തിയ്യതി കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ നിർവഹിക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ രാജു, ഏകോപന നേതൃ സമിതി ചെയർമാൻ ബിജു കർണ്ണൻ, കൺവീനർ കെ. എൻ. ഗോപാലകൃഷ്ണൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, സൈബർ സേന, എംപ്ലോയീസ് ഫോറം തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.