കൊച്ചി: ചെല്ലാനം, കണ്ണമാലി നിവാസികളെ കടലാക്രമണ ഭീഷണിയിൽനിന്ന് രക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൃസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചിയിലെ തീരദേശത്തിന് സമാനമായി ഇവിടെയും ഉറപ്പുള്ള കടൽഭിത്തിയം പുലിമുട്ടുകളും നിർമിക്കണം. നിരവധി വർഷങ്ങളായി കടൽക്ഷോഭ ഭീഷണിനേരിടുന്നവരാണ് ചെല്ലാനത്തും കണ്ണമാലിയിലുമുള്ളത്. നാളിതുവരെ സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികൾ ഈ തീരദേശവാസികളുടെ കാര്യത്തിൽ യാതൊരു പരിഗണനയും നൽകിയില്ല. ഓൺലൈനിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ജോർജ് കട്ടിക്കാരൻ, ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, സ്റ്റാൻലി പൗലോസ്, ജോസഫ് വെളിയിൽ, പ്രൊഫ.എ.ജെ. പോളികാർപ്പ്, ആന്റോ കൊക്കാട്, ജോസഫ് പനമൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.