book
ഹിമ ബിജോയിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നു

കൊച്ചി: കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിമ ബിജോയിയുടെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം പ്രകാശിപ്പിച്ചു. വേർഡ്‌സ് നോട്ട് ബെർത്ത്ഡ് എന്ന പേരിലെ സമാഹാരത്തിന്റെ പതിപ്പ് ഗാനരചയിതാവും കവിയുമായ ആർ.കെ. ദാമോദരന് എഴുത്തുകാരിയും വിവർത്തകയുമായ ശ്രീകുമാരി രാമചന്ദ്രൻ കൈമാറി. മാമംഗലം ജ്യോതിയിൽ ബിജോയിയുടേയും വിന്ദുവിന്റേയും മകളാണ് ഹിമ.