abhayabhavan
കൂവപ്പടി ബെത്‌ലഹേമിലെ അന്തേവാസികൾ പച്ചക്കറി വിളവെടുപ്പ് നടത്തുന്നു

പെരുമ്പാവൂർ: ''ജൈവവൈവിദ്ധ്യം ഭക്ഷ്യോത്പാദനം'' എന്ന ആശയത്തെ ഉൾക്കൊണ്ട് ബെത്‌ലഹേമിൽ തയ്യറാക്കിയ പച്ചക്കറികറി കൃഷിക്ക് നൂറ് മേനി വിളവ്.ഒഴിവുസമയത്തെ ആനന്ദകരമാക്കി മാറ്റുന്നതും ഒപ്പം സുരക്ഷിത ഭക്ഷ്യോത്പാദനവും ലക്ഷ്യമിട്ടാണ് ഈ പ്രയത്‌നത്തിന് തുടക്കമിട്ടതെന്ന് ഡയറക്ടർ മേരി എസ്തപ്പാൻ പറഞ്ഞു.
ബെത്‌ലഹേം അഭയഭവന്റെ മുൻവശത്തുളള കോരത്തേൽ ആന്റണിയുടെ ഒരേക്കർ സ്ഥലത്താണ് അഭയഭവനിലെ നാനൂറോളം വരുന്ന അന്തേവാസികൾ ചേർന്ന് കൃഷിയിറക്കിയത്. ആന്റണി ഈ ഒരേക്കർ സ്ഥലം കൃഷി ഇറക്കുന്നതിനായി അഭയഭവന് സൗജന്യമായി അനുവദിക്കുകയായിരുന്നു. കപ്പ, ചേന, ചേമ്പ്, പയർ,വഴുതനങ്ങ, പടവലം, അച്ചിങ്ങ,കാന്താരി തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. ഇന്നലെ അന്തേവാസികളെല്ലാവരും ചേർന്ന് വിളവെടുപ്പ് നടത്തി. ഇവിടുത്തെ അന്തേവാസികൾക്ക് മൂന്ന് ദിവസത്തേക്കുളള പച്ചക്കറികൾ വിളവെടുപ്പിൽ ലഭിച്ചതായി ഡയറക്ടർ മേരി എസ്തപ്പാൻ കേരളകൗമുദിയോട് പറഞ്ഞു.