കാലടി: കർഷകസംഘം, സി.ഐ.ടി. സംഘടനകളുടെ കാലടി ഏരിയ കമ്മിറ്റി നേതാവായിരുന്ന അന്തരിച്ച എം.എസ്.ദേവരാജന്റെ അനുസ്മരണ യോഗം മലയാറ്റൂർ - നീലീശ്വരം സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ചു. നീലീശ്വരത്തു നടന്നന അനുസ്മരണ പതാക ഉയർത്തൽ ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ നിർവഹിച്ചു. പി.കെ. വേലായുധൻ, വി.കെ.വത്സസൻ, ഗ്രാമ പഞ്ചായത്തു മെമ്പർ ഷീബ ബാബു എന്നിവർ പങ്കെടുത്തു.സി.പി.എം. ബ്രാഞ്ചുകളിൽ പതാകദിനം നടത്തി. ടെൽക്ക് ചെയർമാൻ എൻ.സി.മോഹനൻ ഓൺലൈൻ അനുസ്മരണ പ്രഭാഷണം നടത്തി.