കിഴക്കമ്പലം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാഴക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിർമ്മിച്ച കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷറീന ബഷീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ആർ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ശ്രീദേവി രമേഷ്, ശ്രീകാന്ത്, പ്രസാദ്, ശാന്ത രാജപ്പൻ, ശാന്ത വേലായുധൻ, മണി, സുബ്രഹ്മണ്യൻ, വർഗ്ഗീസ് കൂട്ടുങ്കൽ ,നിർമ്മൽ, അംബിക തുടങ്ങിയവർ നേതൃത്വം നൽകി.