road-inauguration
മൂവാറ്റുപുഴ പാണിയേലി റോഡിന്റെ ഓടക്കാലി മുതൽ പയ്യാൽ വരേയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന്റെ നിർമ്മാണോദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിൽപ്പെട്ട മൂവാറ്റുപുഴ പാണിയേലി റോഡിന്റെ ഓടക്കാലി മുതൽ പയ്യാൽ വരേയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന്റെ നിർമ്മാണോദ്ഘാടനം അഡ്വ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ നിർവഹിച്ചു. 5 കോടി രൂപ മുടക്കി ചെറിയ ചപ്പാത്തുകൾ ഉള്ള ഭാഗം കലുങ്കുകൾ നിർമ്മിച്ചും പനിച്ചയം കനാൽ പാലത്തിന്റെ വീതി രണ്ട് മീറ്റർ കൂട്ടിയും രണ്ട് വശങ്ങളിലും റിഫ്ലക്റ്റ് ലൈറ്റുകൾ സ്ഥാപിച്ചും പ്രധാന സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലിം അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി വർഗീസ്, അശമന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹണിത്ത് ബേബി, ഗ്രാമപഞ്ചാത്ത് മെമ്പർ എൻ.പി. ശിവൻ, പി എസ് രാജൻ തുടങ്ങിയവർ സംസാരിച്ചു.