മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പി സ്വാമി ജയന്തി ദിനാചരണം കൊവിഡ് നിബന്ധനകളോടെ യൂണിയൻ ഹാളിൽ നടത്തി. യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീപ് കുമാർ ജയന്തി സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ, യൂണിയൻ കമ്മറ്റി അംഗങ്ങളായ കെ.ബി. വിജയകുമാർ, എൻ.പി. ജയൻ ,എം.കെ. രവീന്ദ്രൻ , എൻ. സുധീഷ്, വനിത യൂണിയൻ വൈസ് പ്രസിഡന്റ് നിർമ്മല ആനന്ദ് എന്നിവർ പങ്കെടുത്തു.