ന്യൂഡൽഹി: മാസങ്ങളോളം ഉയർന്ന് നിന്ന ഡീസൽ വില കുറയുന്നു. അഞ്ച് ദിവസത്തിനിടെ ലിറ്ററിന് 40 പൈസയുടെ കുറവുണ്ടായി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതായിരുന്നു പതിവ്. പക്ഷേ ഇക്കുറി വിദേശ വിപണിയിൽ പെട്രോളിയും ഡീസലിനും യഥാക്രമം 31%, 46% വിലയിടിവുണ്ടായപ്പോൾ ഇന്ത്യയിൽ 9%, 7.6% ശതമാന വീതം കുറഞ്ഞു.
എണ്ണവിപണിയിലെ അസന്നിഗ്ദാവസ്ഥയും കൊവിഡ് മഹാമാരിയും കാരണം വിലനിലവാരം എണ്ണക്കമ്പനികൾ മരവിപ്പിച്ചതാണ് പെട്രോൾ, ഡീസൽ വില കുറയാതിരിക്കാൻ കാരണം. ഇതിനിടെ നികുതി വർദ്ധനവും ഉണ്ടായതിനാൽ വിലയും കൂടി.